IndiaNews

സമൂഹത്തിന്റെ അവസാന വരിയില്‍ നില്‍ക്കുന്ന ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ ഡോ. ബി.ആര്‍. അംബേദ്കര്‍

ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടെ ജന്മദിനമാണ്‌ ഇന്ന്.. 1891 ഏപ്രില്‍ 14 ന് മധ്യപ്രദേശിലെ മൌവിലാണ് ഡോ. ഭീംജി റാംജി അംബേദ്കര്‍ ജനിച്ചത്‌. ഇന്ത്യയുടെ ഭരണഘടനാ ശില്‍പിയും രാജ്യത്തെ ജാതി-വര്‍ണ്ണ വിഭാഗീയതകള്‍ക്കെതിരെ പോരാടുകയും അധകൃത സമൂഹങ്ങളായി കണക്കാക്കപ്പെട്ടവരെ സാമൂഹിക ഉന്നതിയിലേക്ക് നയിക്കുകയും ഹിന്ദു ജാതിഘടനക്കെതിരെ പ്രതിഷേധമുയര്‍ത്തി ദളിത് വിഭാഗക്കാരെ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്ത ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനം ഇന്ന് രാജ്യം ആഘോഷിക്കുകയാണ്.വിവിധ കേന്ദ്രസര്‍വ്വകലാശാലകളില്‍ അംബേദ്കര്‍ സ്മരണ പുതുക്കി സെമിനാറുകള്‍ പ്രസംഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുകയും ഗ്രാമീണ ഇന്ത്യയില്‍ അംബേദ്കര്‍-ദളിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ പ്രതിമ അനാഛാദനവും ഉള്‍പ്പെടെയുള്ള പരിപാടികളോടെയാണ് ഈ ദിനം ആഘോഷിക്കുന്നത്. 1990 ല്‍ മരണാനന്തര ഭാരത് രത്‌ന പുരസ്‌കാരം നേടിയ അംബേദ്കറുടെ പിറന്നാള്‍ ദിനം ദിവസം ഗൂഗിള്‍ അംബേദ്കറുടെ ചിത്രമടങ്ങിയ ഡൂഡില്‍ ആണ് മുന്‍ പേജില്‍ വെച്ചിരിക്കുന്നത്.

തൊട്ടുകൂടാത്തവനായി പിറന്ന അംബേദ്കറുടെ ബാല്യം ദുരിതപൂര്‍ണ്ണമായിരുന്നു. ക്ലാസ്‌ മുറിയുടെ മൂലയ്കായിരുന്നു സ്ഥാനം. എല്ലാ ദുരിതങ്ങളും അതിജീവിച്ച അംബേദ്കര്‍ 1908-ല്‍ ഹൈസ്കൂള്‍ ജയിച്ചു, ഒരു അധകൃതന്‌ അക്കാലത്ത്‌ സ്വപ്നം കണാന്‍ പോലുമാകാത്ത നേട്ടം. 1920-ല്‍ ലണ്ടനില്‍ പോയി നിയമബിരുദം നേടി. വക്കീലായി തിരികെ വന്നപ്പൊഴും തൊട്ടുകൂടായ്മ തുടരുകയായിരുന്നു. പിന്നീട്‌ ജാതിമത രഹിതമായ ഒരു ഇന്ത്യയ്ക്കുവേണ്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പോരാട്ടം. രാജ്യം കണ്ട ഏറ്റവും വലിയ ചിന്തകരില്‍ ഒരാളുടെ വളര്‍ച്ചയായിരുന്നു അത്‌.ദളിതരുടെ ഉന്നമനത്തിനായി അദ്ദേഹം 1924-ല്‍ ബഹിഷ്കൃത്‌ ഹിതകാരിണി സഭയും 1942-ല്‍ ഷെഡ്യൂള്‍ഡ്‌ കാസ്റ്റ്‌സ്‌ ഫെഡറേഷനും രൂപീകരിച്ചു.1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം സ്വതന്ത്ര ഭരണഘടന ഭരണഘടന എഴുതാന്‍ രൂപീകരിച്ച സമിതിയുടെ അദ്ധ്യക്ഷന്‍ ഡോ. ബി.ആര്‍. അംബെദ്കറായിരുന്നു. ആദ്യമന്ത്രിസഭയില്‍ നിയമ മന്ത്രിയായും അദ്ദേഹം നിയമിതനായി. സ്ത്രീ അവകാശ ബില്ല്‌ പാസാക്കാന്‍ നെഹ്രു മന്ത്രിസഭ വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.ഹിന്ദുമതത്തിലെ ദുരാചാരങ്ങളില്‍ മനം മടുത്ത അംബേദ്കര്‍ 1956-ല്‍ രണ്ടു ലക്ഷം ദളിതരോടൊപ്പം ബുദ്ധമതം സ്വീകരിച്ചു. 1956-ഡിസംബര്‍ ആറിന്‌ അദ്ദേഹം അന്തരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button