ഹരിദ്വാര്‍: നാളിതുവരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷകക്ഷികള്‍ അംബേദ്‌കറിന്‍റെ പേര്പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് നടത്തിയതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. സമൂഹത്തിന്‍റെ താഴേത്തട്ടിലുള്ള ജനങ്ങളില്‍ വരെ വികസനത്തിന്‍റെ സദ്ഃഫലങ്ങള്‍ എത്തിച്ച ബിജെപിയാണ് അംബേദ്‌കറിന്‍റെ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വീക്ഷണം ഫലവത്താക്കിയതെന്നും ഷാ പറഞ്ഞു.
സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്ത്യയെ ഒരു രാഷ്ട്രമായി കെട്ടിപ്പെടുക്കാന്‍ ഏറ്റവുമധികം സംഭാവനകള്‍ നല്‍കിയത് ബി.ആര്‍. അംബേദ്‌കറും സര്‍ദാര്‍ വല്ലഭായ് പട്ടേലുമാണെന്നും ഷാ അഭിപ്രായപ്പെട്ടു.
അധികാരത്തില്‍ 50-ലേറെ വര്‍ഷങ്ങള്‍ ഉണ്ടായിരുന്നിട്ടും അംബേദ്‌കറിന്‍റെ ദര്‍ശനങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന ആരോപണവും ഷാ ഉന്നയിച്ചു.
ദളിത് വിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ക്കായി എന്‍ഡിഎ ഗവണ്‍മെന്‍റ് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് എല്ലാവരിലും അവബോധമുണ്ടാക്കാന്‍ ഏപ്രില്‍ 14 മുതല്‍ 24 വരെ രാജ്യം മുഴുവന്‍ “ഗ്രാം ഉദയ-ഭാരത് ഉദയ” പ്രചരണം നടത്തുന്ന കാര്യവും ഷാ പ്രഖ്യാപിച്ചു.
Post Your Comments