തിരുവനന്തപുരം: വീണ്ടും ഐ.എ.എസ്ഐ.പി.എസ് പോരിന് കളമൊരുക്കുകയാണ് പരവൂര്‍ വെടിക്കെട്ട് അപകടം. ദുരന്തത്തിന്റെ ഉത്തരവാദിത്തം പരസ്പരം പഴിചാരി പോര്‍ക്കളം ഒരുക്കുകയാണ് ജില്ലാ ഭരണകൂടവും നിയമ പാലകരും. കൊല്ലം ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ ഐ.എ.എസിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് ഡി.ജി.പി ടി.പി സെന്‍കുമാറാണ് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പോലും കളക്ടര്‍ സഹകരിച്ചില്ല. ദശാബ്ദമായി നടന്നു വരുന്ന പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള കരിമരുന്ന് പ്രകടനം നിയന്ത്രിക്കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടു. കമ്പക്കെട്ട് മത്സരം നിരോധിച്ച് ഉത്തരവ് ഇട്ടെന്നതില് കാര്യമില്ല, ഉത്തരവ് പരസ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ പോലീസ് സേനയുടെ ഇടപെടല്‍ ഫലപ്രദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്ന ഏപ്രില്‍ പത്താം തീയതി മാത്രം കൊല്ലത്ത് 33 സ്ഥലങ്ങളില്‍ ഉല്‍സവം നടന്നിരുന്നു.
അതിനാല്‍ തന്നെ ഒരു സ്ഥലത്തേക്ക് മാത്രം എങ്ങനെ നൂറ് പോലീസുകാരെ വിടാനാവുക. ഉത്സവത്തിന് ഒരുക്കങ്ങള്‍ നടത്തിയ ശേഷമല്ല വെടിക്കെട്ട് നിരോധിക്കേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ദുരന്തത്തില്‍ പൂര്‍ണമായും പോലീസിനെ കുറ്റപ്പെടുത്തിയാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. കൊല്ലം സിറ്റി പോലീസ് കമ്മിഷ്ണര്‍ പി. പ്രകാശ്, ചാത്തന്നൂര്‍ എ.സി.പി, പരവൂര്‍ സി.ഐ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആഭ്യന്തര സെക്രട്ടറി ശിപാര്‍ശ ചെയ്തു. എന്നാല്‍ പരവൂരിലെ കരിമരുന്ന് അപകത്തിന്റെ കുറ്റം പോലീസിന്റെ മാത്രം തെറ്റായി ചിത്രികരിക്കുന്നത് പോലീസിന്റെ ആത്മവീര്യത്തെ ബാധിക്കുമെന്നാണ് ഡി.ജി.പിയുടെ നിലപാട്.
Post Your Comments