NewsInternational

വാക്‌സിന്‍ തട്ടിപ്പ്: ശിക്ഷ കാത്തിരിക്കുന്നത് 357 പേര്‍

ബീജിംഗ്: അനധികൃതമായ വാക്‌സിന്‍ വില്‍പ്പന നടത്തിയ കേസില്‍ ചൈനയില്‍ ശിക്ഷ കാത്തിരിക്കുന്നത് 357 ഉദ്യോഗസ്ഥര്‍. വാക്‌സിന്‍ തട്ടിമായി ബന്ധപ്പെട്ട് 192 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാക്‌സിന്‍ അനുചിതമായി സൂക്ഷിച്ച് 59 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് വിതരണം ചെയ്തുവെന്നാണ് കേസ്.

2011 മുതല്‍ രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ മാഫിയ ആണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയിരുന്നു. 2015ല്‍ അനധികൃതമായി വാക്‌സിന്‍ വിറ്റ രണ്ടു സ്ത്രീകളെ അറസ്റ്റു ചെയ്തിരുന്നു. 88 മില്യണ്‍ ഡോളറിന്റെ വാക്‌സിന്‍ ഇവര്‍ വിറ്റഴിച്ചുവെന്നാണ് കണക്ക്. വാക്‌സിന്‍ തട്ടിപ്പ് രാജ്യത്ത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button