ഭുവനേശ്വര്‍: ഒഡീഷയില്‍ സൂര്യാഘാതമേറ്റ് 30 പേര്‍ മരിച്ചു. സംസ്ഥാനത്ത് 40 മുതല്‍ 45 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇപ്പോഴത്തെ അന്തരീക്ഷ താപനില. സംസ്ഥാനത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും താപനില 40ഡിഗ്രിയ്ക്ക് മുകളിലാണ്. തല്‍ച്ചര്‍, ഭവാനിപട്‌ന, മാല്‍ക്കന്‍ഗിരി, ബോളഗിര്‍ എന്നീ പ്രദേശങ്ങളിലാണ് ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ മാസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്ത മിക്ക മരണങ്ങളും സൂര്യഘാതമേറ്റാണ് സംഭവിച്ചിരിക്കുന്നത്. തീരപ്രദേശത്തെ അന്തരീക്ഷ താപനില പോലും 40 ഡിഗ്രിയക്ക് മുകളിലാണ്. ചൂട് ഇതേ തോതില്‍ വര്‍ധിക്കുകയാണെങ്കില്‍ ഇനിയും മരണനിരക്ക് കൂടാനാണ് സാധ്യത.
സമുദ്രത്തില്‍ ഉടലെടുത്ത എല്‍ നിനേ പ്രതിഭാസമാണ് കാലാവസ്ഥാ വ്യത്യാനത്തിന് കാരണം എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഈ പ്രതിഭാസം ഉടന്‍ ഇല്ലാതാകുമെന്നും ഇവര്‍ പറയുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെയും അവസ്ഥ ഇത് തന്നെയാണ്. കേരളത്തില്‍ ജൂണ്‍ ആദ്യ വാരത്തോടെ മഴ എത്തും എന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
Post Your Comments