കൊല്ലം: കൊല്ലത്ത് മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 595 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് പിടിച്ചെടുത്തു. ഒരാള്‍ അറസ്റ്റില്‍. കോട്ടയം പാല മീനച്ചല്‍ വില്ലേജില്‍ മുരിംക്കുംപുഴ കുന്നില്‍വീട്ടില്‍ രാജിമോന്‍ (40) ആണ് പിടിയിലായത്. മിനിലോറിയുടെ പഌറ്റ്‌ഫോമില്‍ സ്പിരിറ്റ് നിറച്ച കന്നാസുകള്‍ നിരത്തിയ ശേഷം പഌസ്റ്റിക് ഷീറ്റ് ഇട്ട് മൂടി അതിന് മുകളില്‍ അഞ്ച് അട്ടികള്‍ ആയി പഴവര്‍ഗങ്ങള്‍ കൊണ്ടു പോവാന്‍ ഉപയോഗിക്കുന്ന കാലി ക്രാറ്റുകള്‍ നിരത്തിവെച്ചാണ് കടത്തിയത്.
ഒരോ കന്നാസിലും 35 ലിറ്റര്‍ സ്പിരിറ്റ് ഉണ്ടായിരുന്നു. ഇത്രയധികം സ്പിരിറ്റ് ചാരായമാക്കിക്കഴിഞ്ഞാല്‍ വിപണിയില്‍ പത്തു ലക്ഷം രൂപയില്‍ അധികം വില മതിക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാറിന്റെ നിര്‍ദേശാനുസരണം നടത്തിയ വാഹനപരിശോധനയിലാണ് സ്പിരിറ്റ് പിടിച്ചെടുത്തത്. എക്‌സ്ട്രാ ന്യൂട്രില്‍ ആല്‍ക്കഹോള്‍ എന്ന ഇനത്തില്‍ പെട്ട സ്പിരിറ്റ് ആണ് പിടിച്ചെടുത്തിട്ടുള്ളത്. സാധാരണ ഗതിയില്‍ വിദേശമദ്യം നിര്‍മിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.
പാലക്കാടുള്ള ഒരാളാണ് സ്പിരിറ്റ് കടത്തിയതിന് പിന്നിലെന്ന് രാജിമോന്‍ മൊഴിനല്‍കിയിട്ടുണ്ട്.
Post Your Comments