ന്യൂഡല്‍ഹി: വെടിയേറ്റു ചിക്ത്സയില്‍ കഴിയുകയായിരുന്ന എന്‍.ഐ.എ ഓഫിസര്‍ തന്‍സില്‍ അഹമ്മദിന്‍റെ ഭാര്യ ഫര്‍സാന അഹമ്മദ് മരണത്തിന് കീഴടങ്ങി. എന്‍.ഐ.എ ഉദ്യോഗസ്ഥനായ തന്‍സില്‍ അഹമ്മദ് സംഭവസ്ഥലത്തു തന്നെ കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍ പ്രദേശിലെ ബിജ്നോറില്‍ എന്‍.ഐ.എ ഉദ്യോഗസ്ഥനായിരുന്ന എസ്.പി മുഹമ്മദ് തന്‍സില്‍ ഏപ്രില്‍ മൂന്നിനാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.
ഭാര്യക്കും മകനുമൊപ്പം വിവാഹ ചടങ്ങില്‍ പങ്കടെുത്ത് കാറില്‍ മടങ്ങുമ്പോള്‍ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഫര്‍സാന അഹമ്മദ് നോയിഡയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംഭവത്തില്‍ രണ്ട് യുവാക്കളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments