ന്യൂയോര്‍ക്ക്:സാമൂഹിക മാധ്യമരംഗത്തെ പ്രമുഖരായ ഫെയ്സ്ബുക്ക്, മെസഞ്ചറിലൂടെ പണം അയക്കാനുള്ള സംവിധാനവും ഒരുക്കുന്നു. നല്‍കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും ഡെബിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ സൗജന്യമായി പണമിടപാട് നടത്താവുന്നതാണ്. അമേരിക്കയില്‍ ഫെയ്സ്ബുക്ക് മെസ്സഞ്ചര്‍ ഉപയോഗിക്കുന്നവര്‍ക്ക് പണം അയക്കാനും സ്വീകരിക്കാനുമുള്ള സംവിധാനം നേരത്തെ ഉണ്ട്. ഇത് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ഈ രംഗത്തുള്ള ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് മണി ട്രാന്‍സ്ഫര്‍ വരുന്നത്. പിന്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള സുരക്ഷയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.
മെസ്സഞ്ചറിലെ പുതിയ സേവനം ഉപയോഗിക്കാന്‍ ആദ്യം പ്രൊഫൈല്‍ ഐക്കണില്‍ ഡെബിറ്റ് കാര്‍ഡ് ചേര്‍ക്കണം.പിന്നീട് പേയ്മെന്റ്സ് ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം ആഡ് ന്യൂ ഡെബിറ്റ് കാര്‍ഡില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഇടപാട് നടത്താന്‍ തയ്യാറാകും.പണം അയക്കാനായി ആദ്യം പേമെന്‍റ് ബട്ടണില്‍ ക്ലിക്ക് ചെയ്തതിനുശേഷം നെക്സ്റ്റ് എന്ന് കൊടുക്കുന്നതോട് കൂടി പേ സ്ക്രീനില്‍ എത്തും. തുക രേഖപെടുത്തി പേ ഓപ്ഷന്‍ ക്ലിക്ക് ചെയ്‌താല്‍ ഇടപാട് പൂര്‍ത്തി ആകും.
Post Your Comments