ചണ്ഡിഗഡ്: ജലത്തിന്‍റെ അമിതോപയോഗം തടയാന്‍ ചണ്ഡിഗഡില്‍ വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ ജലം ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം.വെള്ളം അമിതമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ രണ്ടായിരം രൂപ പിഴ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. രാവിലെ 5.30 മുതല്‍ 8.30 വരെ കാര്‍ കഴുകുവാനോ ചെടികള്‍ നനയ്ക്കുവോനോ പാടുള്ളതല്ലെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
വേനല്‍ കടുത്തതോടെ പല ജില്ലകളും വരള്‍ച്ചയിലാണ്. കുടിവെള്ളമില്ലായ്മയും രൂക്ഷമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജല ഉപഭോഗം കുറയ്ക്കാനായി മുന്‍സിപ്പാലിറ്റി തീരുമാനമാനവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇത് ലഘിക്കുന്നവരെ കണ്ടെത്താനായി 3 പേര്‍ അടങ്ങിയ 18 സംഘങ്ങളെ നിയമിച്ചിട്ടുണ്ട്.
Post Your Comments