രാത്രികാലങ്ങളില്‍ വിജനമായ റോഡിലൂടെ ഒറ്റക്ക് വരുമ്പോള്‍ ആരെങ്കിലും പിന്തുടരുന്നതായി തോന്നിയാലോ ഓട്ടോയിലോ കാറിലോ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുടെ സ്വഭാവത്തില്‍ സംശയം തോന്നിയാലോ സ്ത്രീകളുടെ സഹായത്തിനായി ഇനി മൊബൈല്‍ ഫോണുകള്‍. 2017 ജനുവരി ഒന്നുമുതല്‍ പുറത്തിറക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും പാനിക് ബട്ടണുകളുണ്ടാവും. ഈ ബട്ടണില്‍ അല്‍പനേരം അമര്‍ത്തിയാല്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നിങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന വിവരവത്തോടെ സന്ദേശം പോകും.പാനിക് ബട്ടണ്‍ പോലെ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകള്‍ നിലവിലുള്ള ഫോണുകളില്‍ ഉപയോഗിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ ആലോചിക്കുന്നത്. വനിതാ ശിശുക്ഷേമ മന്ത്രാലയവും വാര്‍ത്താവിനിമയ മന്ത്രാലയവും ചേര്‍ന്നുള്ള ചര്‍ച്ചയിലാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞത്. നിര്‍ഭയ പദ്ധതിപ്രകാരമാകും ഇതിനുള്ള ഫണ്ടുകള്‍ വിനിയോഗിക്കുക.
Post Your Comments