Kerala

സര്‍പ്പദോഷം മാറ്റാന്‍ സ്ത്രീകള്‍ക്ക് നഗ്നപൂജ:പൂജാരി പിടിയില്‍

സര്‍പ്പദോഷം മാറ്റാനുള്ള പൂജയുടെ പേരില്‍ തട്ടിപ്പ് പതിവാക്കിയ പൂജാരിയെ കുറിച്ചുള്ള കഥകള്‍ കേട്ട് പോലീസ് പോലും മൂക്കത്ത് വിരല്‍വച്ചുപോയി. ഒരു വീട്ടമ്മ നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ദിവസം ഉണ്ണികൃഷണനെന്ന പൂജാരി പോലീസ് പിടിയിലാകുന്നത്.

രണ്ടു വര്‍ഷം മുമ്പ് പുതിയ വീട് നിര്‍മ്മിച്ചതോടെ കുടുംബത്തിലുണ്ടായ പ്രശ്‌നപരിഹാരത്തിനായി പരിചയക്കാരില്‍ ചിലര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ചിറ്റേക്കാട്ട് കാവിലെ പൂജാരിയായ ഉണ്ണികൃഷ്ണനെ കണ്ടത്.കുടുംബത്തിന് നേരിട്ടിട്ടുള്ള സര്‍പ്പദോഷം മാറ്റി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉണ്ണികൃഷ്ണന്‍ ലക്ഷക്കണക്കിന് രൂപയും വസ്തുവകകളും തട്ടിയെടുത്തതായാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. പൂജയുടെ ഫലം പൂര്‍ണ്ണമാവുന്നതിന് തീര്‍ത്ഥജലം കൊണ്ട് ദേഹശുദ്ധി വരുത്തണമെന്നും ഇതിനായി നഗ്‌നയായി നില്‍ക്കണമെന്നും ആവശ്യപ്പെട്ട ഇയാള്‍ പൂജയുടെ ആവശ്യത്തിലേക്കെന്ന് വിശ്വസിപ്പിച്ച് തന്നെ മറ്റു പലതിനും നിര്‍ബന്ധിച്ചെന്നും വിജയകുമാരി അറിയിച്ചു.

ഇഷ്ടക്കാര്‍ക്ക് സമ്മാനിക്കാന്‍ ഇയാള്‍ തന്റെ പണം മുടക്കി പതിനഞ്ചു ജോഡി ഷര്‍ട്ടും മുണ്ടും അത്ര തന്നെ സാരിയും അടിപ്പാവാടയും കൂടാതെ ഒരാടും ആട്ടിന്‍കുട്ടിയും ചാക്ക് കണക്കിനു പച്ചക്കറിയും സ്വന്തമാക്കിയെന്ന് ഇവര്‍ വെളിപ്പെടുത്തി. പലപ്പോഴായി തുണിത്തരങ്ങള്‍ വാങ്ങിയ വകയില്‍ നെല്ലിക്കുഴിയിലെയും കോതമംഗലത്തെയും ചെറുവട്ടൂരിലെയും വ്യാപാരസ്ഥാപനത്തില്‍ ഇയാള്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് നാല്‍പ്പതിനായിരത്തോളം രൂപ നല്‍കിയെന്നും സ്വര്‍ണം വാങ്ങിയ വകയില്‍ നഗരത്തിലെ ജ്വലറിയില്‍ ഇയാള്‍ നല്‍കാനുണ്ടായിരുന്ന 3000 രൂപ തന്നോട് നല്‍കാന്‍ ആവശ്യപ്പെട്ടെന്നും ഇതു താന്‍ നല്‍കിയെന്നും വിജയകുമാരി പറഞ്ഞു.

 വീട്ടില്‍ ശക്തമായ സര്‍പ്പദോഷമുണ്ടെന്നും ഇത് പരിഹരിക്കാന്‍ ഒരു ശ്രീകോവില്‍ വാങ്ങി തന്റെ വീട്ടില്‍ വയ്ക്കണമെന്നും ഇതിന് അടിന്തരമായി ഒന്നര ലക്ഷം രൂപ വേണമെന്നും ദോഷം ഉടന്‍ പരിഹരിച്ചില്ലങ്കില്‍ ഭര്‍ത്താവും മൂത്തമകനും മരണപ്പെടുമെന്നും ഇയാള്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് രണ്ടുതവണയായി ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ നല്‍കി.

പണം നല്‍കിയ വിവരം പുറത്തുപറഞ്ഞാല്‍ ഫലം പോകുമെന്നുള്ള ഇയാളുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കുടുബത്തിലെ മറ്റാരോടും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പരിചയക്കാരോടും മറ്റും കടം വാങ്ങിയാണ് ഉണ്ണികൃഷ്ണന് പണം നല്‍കിയത്. ഇനിയും പണം വേണമെന്ന് ആവശ്യപ്പെടുകയും താമസിക്കുന്ന വീട് പൊളിച്ചു നീക്കിയാലെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കപ്പെടുകയുള്ളവെന്നും മറ്റുമുള്ള ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ വല്ലാതെ വിഷമിപ്പിച്ചു, വിജയകുമാരി പറഞ്ഞു.

പിന്നീട് വിജയകുമാരി  ആമേട ക്ഷേത്രത്തില്‍ പോയി താന്ത്രിക വിദ്യയില്‍ പ്രാവിണ്യമുള്ളവരുമായി  പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു. അവരുടെ നിഗമനത്തില്‍  വീട്ടില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി. ഇതേത്തുടര്‍ന്നാണ്  ഉണ്ണികൃഷ്ണനെതിരെ പൊലീസിനെ സമീപിച്ചതെന്നും  വ്യക്തമാക്കി. ഇതിനിടെ പരാതി രമ്യമായി പരിഹരിക്കുന്നതിന് ക്ഷേത്രകമ്മറ്റിയുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പുശ്രമങ്ങള്‍ നടന്നെങ്കിലും ഫലവത്തായില്ല. തനിക്ക് ചെലവായ തുക മുഴുവന്‍ മടക്കി നല്‍കിയാല്‍ കേസ്സ് നടപടികളില്‍ നിന്നും പിന്മാറാമെന്നാണ് ഇപ്പോള്‍ പരാതിക്കാരിയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button