തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിച്ചേക്കും.പുതിയ സ്‌കൂളുകള്‍ അനുവദിക്കുന്നതിനെക്കുറിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മേഖലാതല സമിതിയെ നിയോഗിച്ചു. തുടര്‍ന്ന് സംസ്ഥാനതല സമിതി 20 ദിവസത്തിനകം ഇത് പരിശോധിച്ച് അനുവദിക്കേണ്ട സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കും.
ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച പരാതിയില്‍ നേരത്തെ ഹൈക്കോടതി ഇടപെട്ടിരുന്നു. കോടതിയുത്തരവിനെത്തുടര്‍ന്നാണ് കൂടുതല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിക്കാന്‍ നീക്കം നടക്കുന്നത്.പല സ്‌കൂളുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ തൊട്ടടുത്ത സ്‌കൂളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുന്നത് വലിയ സാമ്പത്തികഭാരത്തിന് ഇടയാക്കുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാണിച്ചു.
തുടര്‍ന്നാണ് സ്‌കൂള്‍ മാപ്പിങ് നടത്താന്‍ കോടതി നിര്‍ദേശിച്ചത്. എന്നാല്‍, നിയന്ത്രണങ്ങള്‍ മറികടക്കാന്‍ എല്ലാ ഹൈസ്‌കൂളുകളും ഹയര്‍സെക്കന്‍ഡറിയാക്കി ഉയര്‍ത്തുകയെന്ന നയം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയായിരുന്നു.
Post Your Comments