വെര്‍ജീനിയ : പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മാരകമായ വിഷമിശ്രിതം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വൈദ്യൂത കസേരയിലിരുത്തി ഷോക്കടിപ്പിച്ച് ശിക്ഷ നടപ്പാക്കുന്ന പ്രാകൃത ശിക്ഷാ രീതി നടപ്പാക്കണമെന്ന ബില്ലില്‍ ഒപ്പിടില്ലെന്ന് വെര്‍ജീനിയ ഗവര്‍ണ്ണര്‍ ടെറി മെര്‍ലിഫി. വധശിക്ഷയ്‌ക്ക് വിധിയ്‌ക്കപ്പെട്ട പ്രതിയ്‌ക്ക് വിഷമിശ്രിതമോ, ഇലക്‌ട്രിക് ചെയറോ തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം വെര്‍ജീനിയയില്‍ നിലവിലുണ്ട്.
എന്നാല്‍, ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാത്ത കാലത്തോളം ഇലക്‌ട്രിക് ചെയറിലിരുത്തി വധശിക്ഷ നടപ്പാക്കിയാല്‍ മതിയെന്ന് ആവശ്യപ്പെടുന്ന പ്രതികളുടെ ശിക്ഷ നടപ്പാക്കല്‍ നീളും.അടിയന്തര സാഹചര്യത്തില്‍ ശിക്ഷ നടപ്പാക്കുന്നതിന് ആവശ്യമായ വിഷമിശ്രിതം ഫാര്‍മസികളുടെ പേരുവിവരം രഹസ്യമാക്കി സൂക്ഷിച്ചുകൊണ്ട് വാങ്ങാന്‍ ജയിലധികൃതര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
Post Your Comments