IndiaNews

മാംഗ്ലൂരില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക്കിന് വീണ്ടും വിലക്ക്

മാംഗ്ലൂര്‍: പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഡോ. സാക്കിര്‍ നായിക്കിന് മംഗളൂരുവില്‍ പ്രവേശിക്കുന്നതിന് വീണ്ടും വിലക്കേര്‍പ്പെടുത്തി. ദക്ഷിണ കന്നട സലഫി മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുന്നതിന് സിറ്റി പൊലീസ് കമീഷണറാണ് വിലക്കേര്‍പ്പെടുത്തിയത്. സാക്കിര്‍ നായിക്കിന് നേരത്തെ വിലക്കുണ്ടായിരുന്നതിനാല്‍ മാറ്റിയ പരിപാടിക്കാണ് ഇപ്പോള്‍ വീണ്ടും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ഡിസംബര്‍ 27ന് മംഗളൂരു നെഹ്‌റു മൈതാനിയില്‍ പരിപാടി തീരുമാനിച്ചപ്പോള്‍ ലെജിസ്‌ളേറ്റിവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന്റെ പേരിലായിരുന്നു വിലക്ക്. ഇതത്തേുടര്‍ന്ന് ജനുവരി രണ്ടിലേക്ക് മാറ്റിയ പരിപാടിയുടെ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും വിശ്വഹിന്ദു പരിഷത്തിന്റെ പ്രതിഷേധം കാരണം അനുമതി നിഷേധിച്ചു.

ഫെബ്രുവരിയില്‍ നടത്താനൊരുങ്ങിയപ്പോള്‍ ജില്ലാ, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് ചൂണ്ടിക്കാട്ടി വിലക്കി. ബംഗളൂരുവില്‍ ചെന്ന് സംഘടമയുടെ നേതാക്കള്‍ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ട് നിവേദനം നല്‍കിയിരുന്നു. അപ്പോള്‍ ലഭിച്ച ഉറപ്പനുസരിച്ച് ഈ മാസം പരിപാടി നടത്താനിരിക്കെയാണ് വീണ്ടും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നുവെന്ന് പറയുന്നു. അനുമതി നല്‍കുന്നതിന് കോണ്‍ഗ്രസിലെ ചില മുസ്ലിം നേതാക്കളുടെ എതിര്‍പ്പുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഇക്കാര്യത്തില്‍ എതിരാണെന്നുമാണ് പുതിയ വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button