കോച്ചി: മലയാള മനോരമയ്ക്കെതിരെ ആര്‍ട് ഇന്സ്റ്റലേഷന് വിവാദത്തില്‍ രൂക്ഷ വിമര്‍ശനുവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ‘എത്ര തന്നെ ദുഷ്ടമായി എന്നെ ആക്രമിച്ചാലും മലയാള മനോരമയുടെ മുന്നില്‍ പോയി കുമ്പിടില്ല. ബാലജനസഖ്യത്തിലൂടെ നിങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിക്കൊണ്ടു വന്ന ആളല്ല ഞാന്‍. അതുകൊണ്ടു തന്നെ നിങ്ങളുടെ ആക്രമണങ്ങള്‍ നേരിട്ടു തന്നെ പൊതുപ്രവര്‍ത്തനരംഗത്ത് എന്നാലാവുന്ന എളിയ രീതിയില്‍ ഞാനുണ്ടാകും’ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ബേബി തുറന്നടിച്ചത്. .
പാലക്കാട് വിക്ട്ടോറിയാ കോളെജില്‍ പ്രിന്‍സിപ്പലിന് പ്രതീകാത്മക ചിതയൊരുക്കിയ സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. സംഭവം വിവാദമായതോടെയാണ് വിഷയത്തില്‍ എംഎ ബേബിയോട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞത്. വിക്ടോറിയ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ചെയ്തുവെന്ന് പറയപ്പെടുന്ന ഒരു കാര്യം ഒരു ആര്‍ട് ഇന്‍സ്റ്റലേഷനാണെന്ന് എറണാകുളത്തെ ഒരു പത്രസമ്മേളനത്തില്‍ എംഎ ബേബി പറഞ്ഞു എന്ന് മനോരമ വാര്‍ത്ത നല്‍കിയിരുന്നു. ഇതിന് വിശദീകരണവുമായാണ് ബേബി രംഗത്തെത്തിിരിക്കുന്നത്.
ബേബിയുടെ ആക്ഷേപം തന്റെ വാക്കുകളെ വളച്ചൊടിച്ചെന്നാണ്. വിഷയത്തില്‍ രൂക്ഷമായ മറുപടിയാണ് ബേബി നല്‍കിയിരിക്കുന്നത്. മലയാള മനോരമ എന്ന നമ്മുടെ നാട്ടിലെ ഏറ്റവും പ്രചാരമുള്ള പത്രത്തിന്റെ പ്രവര്‍ത്തന രീതി ഇതാണെന്ന് മലയാളികള്‍ക്കെല്ലാം അറിയാം. അതിനാലാണ് ഏറ്റവും നന്നായി അച്ചടിക്കപ്പെടുന്ന ഈ പത്രം എല്ലാവരും വാങ്ങി വായിക്കുമ്പോഴും ഒരു തരിമ്പു പോലും വിശ്വസിക്കാത്തത്. മലയാള മനോരമയെ കേരളീയര്‍ വിശ്വസിച്ചിരുന്നെങ്കില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ടി 1950കളില്‍ തന്നെ ചരിത്രവസ്തു ആയിത്തീര്ന്നേനെയെന്നും ബേബി പറഞ്ഞു.
Post Your Comments