കൊച്ചി : സോളാര്‍ കമ്മീഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് നോട്ടീസയച്ചു. ഇപ്പോള്‍ നോട്ടീസയച്ചിരിക്കുന്നത് സരിത എസ്.നായരുടെ മുന്‍ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിലാണ. 26 ന് മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.
ഫെനി കഴിഞ്ഞ ദിവസം സോളാര്‍ കമ്മിഷനില്‍ സരിതയുടെ കത്ത് വ്യാജമാണെന്നും കത്തില്‍ കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും വരുത്തിയിട്ടുണ്ടെന്നും മൊഴി നല്‍കിയിരുന്നു. സരിതയുടെ ആദ്യ കത്തില്‍ മുഖ്യമന്ത്രിയുടെ പേര് ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ പേര് ഇപ്പോള്‍ കത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് ആരാണെന്ന് തനിക്ക് അറിയാമെന്നും ഫെനി വ്യക്തമാക്കി.
Post Your Comments