Kerala

നഗരസഭാ കൌണ്‍സിലര്‍ ഷോക്കേറ്റ് മരിച്ചു

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ കൌണ്‍സിലര്‍ ഷോക്കേറ്റ് മരിച്ചു. പാപ്പനംകോട് വാര്‍ഡിലെ കൌണ്‍സിലര്‍ കൈമനം ചന്ദ്രനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വസ്ത്രം ഇസ്തിരിയിടുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ നഗരത്തിലെ സ്വകര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചന്ദ്രന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് മാറ്റും. 

പാപ്പനംകോട് വാര്‍ഡില്‍ ബി.ജെ.പി കൌണ്‍സിലറായാണ് ചന്ദ്രന്‍ തെരെഞ്ഞെടുക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button