കൊല്ലം: ക്ഷേത്രങ്ങളിലെ വെടിക്കെട്ടുകള്‍ക്കെതിരെ വര്‍ക്കല ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ. വെടിക്കെട്ടുകള്‍ ആചാരങ്ങളല്ല ദുരാചാരങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കീഴ്വഴക്കങ്ങള് പാടേ ഉപേക്ഷിക്കണം. ഇത്തരത്തില്‍ പൊട്ടിച്ചു കളയുന്ന പണമെല്ലാം സമൂഹത്തിലെ പാവങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടി വിനിയോഗിക്കണമെന്നും പ്രകാശാനന്ദ ആവശ്യപ്പെട്ടു.
കരി (ആന) യും കരിമരുന്നും (വെടിക്കെട്ട്) പാടില്ല എന്ന ഗുരുകല്പന നടപ്പാക്കാന്‍ 2006 ല്‍ ശിവഗിരിമഠം സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് പല ക്ഷേത്രങ്ങളും പാലിക്കാന്‍ തയ്യാറായില്ല.
Post Your Comments