കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പി.കെ രാഗേഷിനെ അനുനയിപ്പിക്കാന്‍ രംഗത്ത്. രാഗേഷുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. അനുനയ നീക്കവുമായി മുഖ്യമന്ത്രി എത്തിയത് കണ്ണൂരും അഴീക്കോടും വിമതനെ നിര്‍ത്തി മത്സരിപ്പിക്കുമെന്ന് രാഗേഷ് പ്രഖ്യാപിച്ചിരിക്കെയാണ്. കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ച് ഇരുവരും കൂടിക്കാഴ്ച്ച നടത്തി.
കോണ്‍ഗ്രസ് നേതൃത്വം രാഗേഷ് ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും പരിഗണിക്കാമെന്ന നിലപാടിലാണ്. രാഗേഷ് മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ കണ്ണൂര്‍ നഗരസഭയില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും പള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് സ്ഥാനവുമാണ്. തന്റെ അനുയായികളില്‍ എല്ലാവരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും ചിറയ്ക്കല്‍ ബ്ലോക്ക് പ്രസിഡന്റിനെ മാറ്റുന്ന കാര്യവുമൊഴിച്ച് മറ്റ് കാര്യങ്ങള്‍ പരിഗണിക്കാമെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ നിലപാട്. രാഗേഷിനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നത് അടിസ്ഥാന ആവശ്യങ്ങളില്‍ ഡി.സി.സിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കണ്ണൂരും അഴീക്കോടും വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നു തന്നെയാണ്.
Post Your Comments