Kerala

തടി കുറക്കാന്‍ മരുന്ന് കഴിച്ചവര്‍ ഭീതിയില്‍

കട്ടപ്പന: വണ്ണം കുറക്കാന്‍ മരുന്ന് കഴിച്ച ആയിരക്കണക്കിനാളുകല്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ മരുന്ന് കഴിച്ച് വണ്ണം കുറച്ച യുവാവ് മരിച്ചതോടെ ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞദിവസമാണ് കട്ടപ്പന വലിയകണ്ടം രാജശ്രീ ഭവനില്‍ മനു എസ്. നായര്‍ മരിച്ചത്. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പ്രതിനിധികളില്‍ പലരുടെയും ഫോണ്‍ മനുവിന്റെ മരണത്തോടെ സ്വിച്ച് ഓഫാണ്. വിളിച്ചാല്‍ പലരും പ്രതികരിക്കുന്നില്ല.

രണ്ടു മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ സംസ്ഥാന വ്യാപകമായി വണ്ണം കുറക്കാനുള്ള മരുന്ന് വിപണനം ചെയ്യുന്നുണ്ട്. കമ്പനികളുടെ വിപണനം ആയുര്‍വേദ മരുന്ന് വിപണനം ചെയ്യാന്‍ ലൈസന്‍സ് ആവശ്യമില്ലെന്ന ന്യായത്തിന്റെ മറവിലാണ്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ പരിശോധിക്കുന്നതിന് നിലവില്‍ ഇവിടെ സംവിധാനങ്ങളില്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുകയാണ്. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ക്ളാസില്‍ പങ്കെടുത്തശേഷമാണ് മനു കമ്പനിയുടെ ചെയിനില്‍ കണ്ണിയായി മാറിയത്. പിന്നീടാണ് മനു ഈ മരുന്ന് കഴിച്ച് തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button