NewsIndia

വലിയ തുകയുടെ കറന്‍സികള്‍ പിന്‍വലിക്കാന്‍ സാധ്യത

മുംബൈ: ബാങ്കുകളില്‍ നിക്ഷേപവര്‍ധനയുടെ തോത് കുറഞ്ഞു, വായ്പകള്‍ കൂടി. പൊതുജനങ്ങളുടെ പക്കലുള്ള കറന്‍സി ക്രമാതീതമായി വര്‍ധിച്ചു. സമീപ ആഴ്ചകളിലെ പ്രതിഭാസമാണിത്. ജനങ്ങളുടെ കൈയിലുള്ള പണം സാധാരണഗതിയില്‍ ഉണ്ടാകാറുള്ളതിലും 60,000ലേറെ കോടി രൂപ കൂടുതലാണ്.

ഇതുസംബന്ധിച്ച് ധനകാര്യമേഖലയിലെ ഉന്നതര്‍ക്ക് വിപരീത വിശദീകരണങ്ങളാണുള്ളത്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രമാണിച്ചാണ് ഇതു കൂടിയതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ.രഘുറാം രാജന്‍ പറയുന്നു. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കും എന്ന ഊഹാപോഹമാണ് പണം ബാങ്കുകളില്‍നിന്ന് പിന്‍വലിച്ച് കൈയില്‍ സൂക്ഷിക്കുന്നതിന് പിന്നിലെന്ന് അവര്‍ കരുതുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പോ കൂടുതല്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പോ നടന്നിട്ടുള്ളപ്പോഴൊന്നും ഇതേപോലെ കറന്‍സി ജനങ്ങള്‍ സൂക്ഷിച്ചിരുന്നില്ലെന്നും അരുന്ധതി ചൂണ്ടിക്കാട്ടി. കള്ളപ്പണം കുറയ്ക്കാന്‍വേണ്ടി വലിയ മൂല്യമുള്ള കറന്‍സികള്‍ മുന്‍കാലത്ത് പിന്‍വലിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button