ജയില്‍ ചാടുന്ന തടവുപുള്ളികള്‍ പോലീസിനു എന്നും ഒരു തലവേദനയാണ്. എന്നാല്‍ തടവ് ചാടുന്നത് ഒരു സിംഹം ആണെങ്കിലോ.ആഫ്രിക്കയിലെ ടേബിള്‍ മൗണ്ടെയ്ന്‍ ദേശീയ പാര്‍ക്കിലെ സില്‍വസ്റ്റര്‍ എന്ന സിംഹമാണ് ഈ തടവുചാടല്‍ വീരന്‍. 3 തവണയാണ് സില്‍വസ്റ്റര്‍ വനാതിര്‍ത്തിയിലെ വേലി ചാടിക്കടന്നത്.ഇത്തവണ മഴയത്ത് വൈദ്യുതി ബന്ധം വിശ്ഛേദിക്കപ്പെട്ടതാണ് സില്‍വസ്റ്ററിന് വേലിചാടാനുള്ള വഴിയൊരുക്കിയത്. ഒരു തവണ പുറത്ത് ചാടാന്‍ ശ്രമിച്ചിരുന്നെങ്കിലും വോള്‍ട്ടേജുള്ള കമ്പിയില്‍ നിന്ന് ഷോക്ക് കിട്ടിയതോടെ തിരികെ പോയി.
അതിര്‍ത്തിക്കപ്പുറത്തുള്ള ആടുകളെ പിടിക്കാന്‍ വേണ്ടി ആണ് സില്‍വസ്റ്റര്‍ പുറത്തുചാടുന്നത്. 3 തവണയായി ഏകദേശം 30 ഓളം ആടുകളെയാണ് ഈ മിടുക്കന്‍ അകത്താക്കിയത്. കഴിഞ്ഞതവണ പുറത്ത് ചാടിയ സില്‍വസ്റ്ററിനെ ഹെലികോപ്റ്ററിലാണ് തിരികെ എത്തിച്ചത്.
Post Your Comments