വെനസ്വേല : മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും പച്ചക്ക് തീ കൊളുത്തുകയും ചെയ്തു. ജോസ്യു ഫ്യുവെന്റസ് ബെര്‍നാല്‍ എന്ന യുവാവിനാണ് ഈ ക്രൂരത അനുഭവിക്കേണ്ടി വന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ വെനസ്വേലയിലാണ് സംഭവം.
തലയ്ക്ക് പിന്നില്‍ വലിയ മുറിവുമായി റോഡില്‍ ഇരിക്കുന്ന ജോസ്യുവിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്ന വീഡിയോയില്‍ ഉള്ളത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇയാള്‍ക്ക് ക്രൂരമായി മര്‍ദ്ദനം ഏറ്റിട്ടുണ്ടെന്നതിന്റെ തെളിവാണ് തലയ്ക്ക് പിന്നില്‍ ഉണ്ടായ മുറിവ്.
മര്‍ദ്ദനത്തില്‍ അവശനായി റോഡിനരികില്‍ കിടക്കുന്ന ജോസ്യുവിന്റെ പക്കല്‍ ഓരോരുത്തരായി എത്തി ചീത്ത വിളിക്കുന്നുണ്ട്. രക്തം വാര്‍ന്നു കൊണ്ടിരുന്ന ഇയാളെ റോഡില്‍ നിന്നും ഒന്നു എഴുന്നേല്‍ക്കാന്‍ പോലും കുപിതരായ ജനക്കൂട്ടം അനുവദിക്കുന്നില്ല.
ഇതിനിടെ ഒരാള്‍ ഇയാളുടെ ദേഹത്ത് ഓയില്‍ ഒഴിക്കുകയും മറ്റൊരാള്‍ ഉടന്‍ തന്നെ തീ കൊളുത്തുകയും ചെയ്തു. ഇതിനിടെ ചിലര്‍ എത്തി കോട്ടുകളും വെള്ളവും ഉപയോഗിച്ച് തീയണച്ചു. സംഭവത്തെ തുടര്‍ന്ന് ജോസ്യുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് 70ശതമാനം പൊള്ളലേറ്റതായാണ് വിവരം. ഇതേ കാരണത്താല്‍ വെനസ്വേലയില്‍ തന്നെ മറ്റൊരു യുവാവിനെ ദിവസങ്ങള്‍ മുമ്പ് ജനക്കൂട്ടം തീവച്ച് കൊലപ്പെടുത്തിയിരുന്നു.
https://youtu.be/Xegb5gLIBaY
Post Your Comments