ചില ദമ്പതികള്‍ വിവാഹശേഷം കുറെക്കാലത്തേക്ക് ഗര്‍ഭധാരണം നീട്ടിവെയ്ക്കും. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടാകാം. സത്യത്തില്‍ ഒരു കുട്ടിയെ വളര്‍ത്തുന്നതിന് മാതാപിതാക്കളുടെ ഏറെ ശ്രദ്ധയും സാമ്പത്തികശേഷിയും ഉണ്ടാവണം. സ്ഥിരമായ ബന്ധങ്ങളും, ഉറപ്പുള്ള സാമ്പത്തിക ശേഷിയും ഇക്കാലത്ത് അല്പം വിഷമം പിടിച്ച കാര്യങ്ങളായതിനാല്‍, കുട്ടികള്‍ പിന്നീട് മതി എന്ന് തീരുമാനിക്കുന്നതില്‍ അതിശയമില്ല. കോര്‍പ്പറേറ്റ് ലോകത്തില്‍ വലിയ നേട്ടങ്ങള്‍ക്ക് വേണ്ടി നിങ്ങള്‍ കാത്തിരിക്കുമ്പോള്‍, കുട്ടികള്‍ മൂലം നിങ്ങള്‍ തിരക്കിലാണെങ്കില്‍, ലക്ഷ്യം നേടുക സാധ്യമാകില്ല. അതുകൊണ്ട് ധാരാളം വര്‍ഷങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലുണ്ടെങ്കില്‍ കുട്ടികളുടെ കാര്യം നീട്ടിവെയ്ക്കുന്നതില്‍ കുഴപ്പമില്ല.
1. ആരോഗ്യപരമായ കാരണങ്ങള്‍ – ചില ദമ്പതികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ മൂലം കുട്ടികളുടെ ജനനം നീട്ടിവെയ്ക്കേണ്ടതായി വരാം. അത്തരം പ്രശ്നമുള്ളവര്‍ അത് പരിഹരിക്കപ്പെടുന്നത് വരെ ഗര്‍ഭധാരണത്തിനായി കാത്തിരിക്കും.
2. തൊഴില്‍പരമായ കാരണങ്ങള്‍ – നിങ്ങള്‍ തൊഴിലില്‍ ഏറെ ശ്രദ്ധാലുവും, അതിന്‍റെ ഉന്നതിയില്‍ നില്‍ക്കുന്ന അവസ്ഥയിലുമാണെങ്കില്‍ കുട്ടിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ലാത്തതിനാല്‍ ഗര്‍ഭധാരണം നീട്ടിവെയ്ക്കുന്നത് തികച്ചും സാധാരണമാണ്. എന്നാല്‍ ദീര്‍ഘകാലത്തേക്ക് മാറ്റിവെയ്ക്കുന്നുവെങ്കില്‍ നിങ്ങളുടെ പ്രായം കൂടി കണക്കിലെടുക്കുക.
3. ബന്ധത്തിന്‍റെ സ്ഥിരത – ചില ദമ്പതികള്‍ തങ്ങളുടെ ബന്ധത്തിന്‍റെ സ്ഥിരതയില്‍ സംശയിക്കുന്നവരായിരിക്കും. അവര്‍ ഗര്‍ഭധാരണത്തിന് അല്പകാലം കാത്തിരിക്കും. പിന്നീട് വിവാഹമോചനം വഴി കുട്ടിയുടെ ജീവിതം നശിക്കാതിരിക്കാന്‍ ഇത് സഹായിക്കും.
4. സാമ്പത്തികം – കുട്ടികളെ വളര്‍ത്തുന്നതിന് പണം ആവശ്യമാണ്. തങ്ങളുടെ സാമ്പത്തിക സ്ഥിരതയെ സംബന്ധിച്ച് ഉറപ്പില്ലാത്തവര്‍ പൊതുവെ കുട്ടികളെ വളര്‍ത്താനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് അല്പകാലം കാത്തിരിക്കും.
Post Your Comments