കോട്ടയം: കോട്ടയം മെഡിക്കല്‍ കോളെജില്‍ തീപിടിത്തം. രാവിലെ ഒന്‍പതോടെ 13ാം വാര്‍ഡിനു സമീപമാണ് അഗ്നിബാധയുണ്ടായത്. വാര്‍ഡിന് സമീപം കൂട്ടിയിട്ടിരുന്ന ഉപയോഗശൂന്യമായ കിടക്കകള്‍ക്കും ആശുപത്രി ഉപകരണങ്ങള്‍ക്കും തുണികള്ക്കുമാണ് തീപിടിച്ചത്. വേനല്‍ രൂക്ഷമായതിനാല്‍ പെട്ടന്ന് തീ ആളിക്കത്തി. രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി വാര്‍ഡില്‍ നിന്ന് ഇറങ്ങിയോടി. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. പ്രധാന ഓപ്പറേഷന് തിയറ്ററിന്റെ തൊട്ടുതാഴത്തെ നിലയിലാണ് തീപിടിത്തം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ പടര്‍ന്നതിനെ തുടര്‍ന്ന് വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗികള്‍ക്ക് പുക ശ്വസിച്ച് അസ്വസ്ഥതയുണ്ടായി.
Post Your Comments