അഴിമതിയിലൂടെ നാടിനെ കൊള്ളയടിച്ച ചതിയന്മാര്‍ക്ക് വോട്ടല്ല നല്ല ആട്ടാണ് കൊടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എല്‍ഡിഎഫ് കുട്ടനാട് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി ഭരണത്തില്‍ യഥാര്‍ഥത്തില്‍ നടന്നത് അഴിമതി മാത്രമാണ്. സോളാര്‍ തട്ടിപ്പ്, പാമൊയില്‍ കേസ്, ബാര്‍ കോഴ തുടങ്ങി നിരവധി കോഴക്കേസുകള്‍ക്ക് വിധേയനായ ഉമ്മന്‍ചാണ്ടി മാന്യന്‍ ചമയുകയാണ്. 1840 കോടി രൂപയുടെ കുട്ടനാട് പാക്കേജ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കുഴിച്ചുമൂടി. ഇത് കുട്ടനാട്ടുകാരെ പരിഹസിക്കുന്നതാണ്.
നാട് കട്ടുമുടിച്ച ഉമ്മന്‍ചാണ്ടി നാണമില്ലാതെ ഈ ഭരണം തുടരണമെന്നാണ് പറയുന്നത്. ഇത് സദ്ഭരണമാണോ ദുര്‍ഭരണമാണോ എന്ന് തിരിച്ചറിയാനുള്ള കഴിവ് ജനങ്ങള്‍ക്കുണ്ട്. ഈ അഴിമതിഭരണം അവസാനിപ്പിക്കാനുള്ള അവസരമാണ് ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെയുടെ പ്രതിനിധികളെയും പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാമങ്കരി മാരാംപറമ്പ് ബില്‍ഡിങ്ങില്‍ നടന്ന ചടങ്ങില്‍ അഡ്വ. ജോയിക്കുട്ടി ജോസ് അധ്യക്ഷനായി.
Post Your Comments