തിരുവനന്തപുരം: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കനയ്യകുമാര്‍ കേരളത്തിലെത്തുന്നു. കനയ്യ കേരളത്തിലെത്തുന്നത് ഏപ്രില്‍ 12നാണ്. കനയ്യകുമാറിന് സ്വീകരണ സമ്മേളനം ഒരുക്കിയിരിക്കുന്നത് തിരുവനന്തപുരത്താണ്. എഐഎസ്എഫും എഐവൈഎഫും സംയുക്തമായാണ് പരിപാടി ഒരുക്കുന്നത്.
ഈ പരിപാടിയിലൂടെ സിപിഐ ഉദേശിക്കുന്നത് തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിച്ചു വരുന്ന ഘട്ടത്തില്‍ കനയ്യയെ ഇറക്കി അനുകൂല തരംഗം സൃഷ്ടിക്കുക എന്നതാണ്. കനയ്യയുടെ ജെഎന്‍യു സുഹൃത്ത് കൂടിയായ മുഹമ്മദ് മുഹ്‌സിന്‍ പട്ടാമ്പിയില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്.
Post Your Comments