കൊച്ചി: ആചാരപരമായി ഉത്സവങ്ങള്‍ക്ക് ആനകള്‍ ആവശ്യമാണോ എന്ന് ഹൈക്കോടതി . ആനകള്‍ ഇടഞ്ഞു മനുഷ്യജീവന്‍ എടുക്കുന്ന സാഹചര്യങ്ങള്‍ നാള്‍ക്കുനാള്‍ ഏറി വരികയാണ്.ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ളതും ഉത്സവങ്ങള്‍ക്ക് കൊണ്ടുവരുന്നതുമായ ആനകളെ ക്ഷേത്രം ഭരണാധികാരികള്‍ അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ ചോദ്യം. ആന പരിപാലനവുമായി ബന്ധപെട്ട് കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളും കൂടല്‍ മാണിക്യം ദേവസ്വവും നിലപാട് വ്യകതമാക്കണമെന്നും കോടതി പറഞ്ഞു. അഞ്ചില്‍ താഴെ ആനകളെ ഉള്‍പെടുത്തി ഉത്സവങ്ങളോ മേളകളോ നടത്തിയാലും സംഘാടകര്‍ ഇക്കാര്യം മുന്‍കൂട്ടി മൃഗസംരക്ഷണ ഓഫീസറെ അറിയിക്കണം എന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു
Post Your Comments