പാറ്റ്‌ന: ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പെടുത്തിയതിനു പിന്നാലെ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നവയാണ്. മദ്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് നിരവധി ആളുകളാണു ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നത്. കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 38 ഡീ അഡിക്ഷന്‍ സെന്ററുകളിലായി 749 പേരാണ് ചികിത്സ തേടിയിരിക്കുന്നത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പേപ്പര്‍, പെയിന്‍ കില്ലേഴ്‌സ്, സോപ്പ് എന്നിവ വരെ കഴിച്ച ആളുകളുമുണ്ട്. ലഹരിക്ക്‌വേണ്ടി ഒരു യുവാവ് അക്രമാസക്തനായതായാണ് നളന്ദ മെഡിക്കല്‍ കോളേജിന്റെ കീഴിലുള്ള ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നുള്ള വിവരങ്ങള്‍. മറ്റു ചിലര്‍ക്ക് വീട്ടുകാരെ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല. ജനങ്ങളെ ഈ അവസ്ഥയില്‍ നിന്ന് മാറ്റുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച 150 ഡോക്ടര്‍മാരെയും 45 കൗണ്‍സിലേഴ്‌സിനെയും നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ നഴ്‌സുമാരെയും ഡി അഡിക്ഷന്‍ സെന്ററുകളിലേക്ക് അയക്കാന്‍ തീരുമാനമായിട്ടുണ്ട്. ജില്ലാ ആശുപത്രികളിലെ ബെഡുകളുടെ എണ്ണം 10 മുതല്‍ 20 എണ്ണം വരെ കൂട്ടാനും തീരുമാനിച്ചു
Post Your Comments