NewsIndia

കര്‍ക്കശ വ്യവസ്ഥകളുമായി മാലിന്യനിര്‍മാര്‍ജ്ജനത്തിന് നിയമം : നിയമലംഘകര്‍ക്ക് ഇന്ന് മുതല്‍ ശിക്ഷ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് മാലിന്യം ഇടുന്നതും കത്തിക്കുന്നതും കുഴിച്ചിടുന്നതും ശിക്ഷാര്‍ഹമാക്കി കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. ഇന്നു മുതല്‍ ചട്ടം പ്രാബല്യത്തില്‍ ആകുമെന്ന് പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഹോട്ടലുകളും നൂറിലധികം പേര്‍ പങ്കെടുക്കുന്ന പരിപാടികളുടെ സംഘാടകര്‍ അവിടെയുണ്ടാകുന്ന മാലിന്യം വേര്‍തിരിച്ചു മാലിന്യശേഖരണ ഏജന്‍സികള്‍ക്ക് കൈമാറണം. ഭക്ഷണ മാലിന്യങ്ങള്‍ കംപോസ്റ്റ് നിര്‍മാണത്തിനോ ഉപയോഗിക്കുന്നുവെന്നു ഉറപ്പാക്കുകയും വേണം. സാനിറ്ററി നാപ്കിനുകളും ഡയാപ്പറുകളും ഉപയോഗിച്ച ശേഷം സുരക്ഷിതമായി കളയാനുള്ള കൂടുകളും ഉപയോക്താക്കള്‍ക്ക് നിര്‍മാതാക്കള്‍ നല്‍കണം. മാര്‍ക്കറ്റ് അസോസിയേഷനുകളും മറ്റും പ്ലാസ്റ്റിക്,ടിന്‍, ഗ്ലാസ്, പേപ്പര്‍ മാലിന്യങ്ങള്‍ എന്നിവ വേര്‍തിരിച്ചു പുനരുപയോഗ ഏജന്‍സികള്‍ക്ക് കൈമാറണം.സംസ്ഥാന സര്‍ക്കരുകളിലെ നഗരവികസന വകുപ്പുകള്‍ ഖരമാലിന്യ സംസ്‌കരണ നയം ഒരു വര്‍ഷത്തിനകം പ്രഖ്യാപിച്ചു ഖര മാലിന്യ സംസ്‌കരണത്തിന് സ്ഥലം അനുവദിക്കണം.സ്വഛ്ഭാരത് പദ്ധതിയുടെ ഭാഗമായി വിവിധ മാലിന്യങ്ങള്‍ നിയന്ത്രിക്കാനുള്ള 5 ചട്ടങ്ങള്‍ രൂപവല്‍ക്കരിച്ചതിനു പിന്നാലെയാണ് ഖരമാലിന്യ ചട്ടം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button