അഞ്ച് ശക്തമായ തൂണുകളില്‍ സ്ഥാപിക്കപ്പെട്ടതാണ് വിവാഹം. സ്നേഹം, വിശ്വസ്തത, വിശ്വാസം, ബഹുമാനം, ആശയവിനിമയം എന്നിവയാണ് അവ. ഇതിലേതെങ്കിലും ഒരെണ്ണം ക്ഷയിച്ചാല്‍ ബന്ധത്തിന് ഇളക്കം തട്ടും. വിവാഹബന്ധം വിജയകരമാക്കാനായി കഴിയാവുന്നതെല്ലാം ചെയ്താലും ചിലപ്പോള്‍ അത് പരാജയമായേക്കാം.
നിങ്ങളുടെ ശാരീരികമോ മാനസികമോ ആയ പൂര്‍വ്വകാല ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ദുശീലങ്ങള്‍, ലൈംഗിക ശീലങ്ങള്‍, നിങ്ങള്‍ കടന്ന് പോകുന്ന സാമ്പത്തിക വിഷമതകള്‍ തുടങ്ങിയവ ഭാര്യയില്‍ നിന്ന് ഒളിച്ച് വെയ്ക്കേണ്ടതില്ല. ഭാര്യയോട് രഹസ്യങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.
നിങ്ങളുടെ രഹസ്യങ്ങള്‍ ഭാര്യയോട് പറയേണ്ടതുണ്ടോ? എന്തെങ്കിലും ഗൗരവമായ കാര്യം നിങ്ങളുടെ ഭൂതകാലത്തില്‍ ഒളിഞ്ഞ് കിടക്കുകയും അതിന് നിലവില്‍ പ്രാധാന്യം ഇല്ലാതിരിക്കുകയുമാണെങ്കില്‍ അത് എന്തിനാണ് വെളിപ്പെടുത്തുന്നത്? ഉദാഹരണമായി നിങ്ങളുടെ കോളജ് പഠനത്തിന്‍റെ ആദ്യ വര്‍ഷം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. ആ കാലത്തിന് ഇന്നത്തെ ജീവിതത്തില്‍ പ്രാധാന്യമില്ലെങ്കില്‍ അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല.
നിങ്ങളുടെ ഭാര്യയോട് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ ഭൂതകാലത്തെ ചൊല്ലി പരിതപിക്കുന്ന ആളായിരിക്കരുത്. ആ സംഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാത്ത പക്ഷം നിങ്ങളുടെ ഭാര്യ ആ കാര്യങ്ങള്‍ നിസാരമായേ പരിഗണിക്കൂ എന്ന് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് ഭൂതകാലം സംബന്ധിച്ച് പറയാനാഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ആദ്യം സ്വയം മാപ്പ് നല്കുക.
ഭാര്യയോട് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നുവെങ്കില്‍ അത് സാവധാനമായിരിക്കണം. സത്യങ്ങള്‍ ഒരുമിച്ച് വെളിപ്പെടുത്തുന്നത് ഭാര്യക്ക് താങ്ങാനായെന്ന് വരില്ല. എല്ലാ കാര്യങ്ങളും ഒരുമിച്ച് പറഞ്ഞാല്‍ അവള്‍ ആശയക്കുഴപ്പത്തിലാവുകയും വിശ്വാസത്തിന് ഉലച്ചില്‍ തട്ടുകയും ചെയ്യും. സത്യം പറയുമ്പോള്‍ അത് സാവധാനം ചെയ്യുക.
ഭാര്യയോട് രഹസ്യങ്ങള്‍ പറയുന്നത് എത്രത്തോളം സുരക്ഷിതമാണ് എന്ന് ചിന്തിക്കുമ്പോള്‍ ഈ കാര്യം പരിഗണിക്കണം. നിങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് പറയുമ്പോള്‍ അസന്തുഷ്ടികരമായ കാര്യങ്ങള്‍ സംഭവിക്കുന്നത് സ്വഭാവികമാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ സംബന്ധിച്ച വിവരങ്ങള്‍ പെട്ടന്ന് അറിയുന്നതിനോട് പൊരുത്തപ്പെടാന്‍ എല്ലാവര്‍ക്കും പരിമിതികളുണ്ട്. അത് കൈകാര്യം ചെയ്യാനുള്ള സമയം നല്കുക.
നിങ്ങള്‍ നിങ്ങളുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ അത് നിങ്ങളുടെ ഭാര്യയെ തന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താനും പ്രേരിപ്പിച്ചേക്കാം. കാരണം അവളും വിശ്വസ്തയായിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകണം. അത് സ്വീകരിക്കാനും നിങ്ങളുടെ പ്രതികരണം കൈവിട്ട് പോകാതിരിക്കാനും ശ്രദ്ധിക്കുക.
Post Your Comments