അബുദാബിയില്‍ കമ്പനി പൂട്ടി കോടികളുമായി മലയാളി മുങ്ങി.ഇതോടെ കമ്പനിയില്‍ സാധനങ്ങള്‍ വിതരണം ചെയ്തിരുന്ന സെയില്‍സ്മാന്‍മാര്‍ ആശങ്കയിലായി. അബുദാബി സിറ്റി ടെര്‍മിനലിന് സമീപം പ്രവര്‍ത്തിച്ചിരുന്ന സ്‌റ്റേഷനറി സ്‌റ്റോര്‍ പൂട്ടി ആലപ്പുഴ സ്വദേശിയാണ് മുങ്ങിയത്.
സ്‌റ്റേഷനറി സാധനങ്ങള്‍ക്ക് പുറമെ കമ്പ്യുട്ടര്‍ അനുബന്ധ സാധനങ്ങളും ഇവിടെ വിറ്റിരുന്നു. യു.എ.ഇയിലെ വിവിധ കമ്പനികള്‍ക്ക് 30,000 മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെ കൊടുക്കാനുള്ളപ്പോഴാണ് കടയുടമ മുങ്ങിയത്.
ഏകദേശം 150ഓളം കമ്പനികള്‍ ഈ സ്ഥാപനത്തിന് സാധനങ്ങള്‍ വിതരണം ചെയ്തിരുന്നതായി സെയില്‍സ്മാന്‍മാര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 28 വരെ ഈ സ്ഥാപനം തുറന്നു പ്രവര്‍ത്തിച്ചിരുന്നു. 29ന് എല്ലാ സെയില്‍സ്മാന്‍മാര്‍ക്കും പണം നല്‍കാമെന്ന് ഉടമ അറിയിച്ചിരുന്നെങ്കിലും തിങ്കളാഴ്ചയ്ക്ക് ശേഷം കട തുറന്നില്ല.
Post Your Comments