നാഷ്‌വില്‍: യുഎസിലെ ടെന്നസിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. കിഴക്കന്‍ ടെന്നസിയിലെ സെവീര്‍വില്ലിന് സമീപം തിങ്കളാഴ്ച പ്രദേശിക സമയം വൈകുന്നേരം 3.30നാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. തകര്‍ന്നുവീണ ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തിനശിച്ചു.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബെല്‍ 206 ഹെലികോപ്റ്ററാണ് തകര്‍ന്നത്. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണ് സംശയിക്കുന്നത്. പന്ത്രണ്ടോളം ഫയര്‍ യൂണിറ്റുകളാണ് തീ കെടുത്താനെത്തിയത്. സംഭവത്തില്‍ എഫ്എഫ്എ അധികൃതര്‍ അന്വേഷണമാരംഭിച്ചു.
Leave a Comment