ദുബായ്:വ്യാജകമ്പനിതുടങ്ങി ജീവനക്കാരുടെ പേരില്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് ഉടമ മുങ്ങിയതിനെതുടര്‍ന്നു ദുരിതമനുഭവിച്ച 10 മലയാളികളില്‍ 3 പേര്‍ നാട്ടിലേക്ക് മടങ്ങി.പാലക്കാട് സ്വദേശി സുരേഷ്, തൃശൂര്‍ സ്വദേശികളായ ബിനോയ്, കണ്ണന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം നാട്ടിലേക്കു മടങ്ങിയത്.സാമൂഹിക പ്രവര്‍ത്തകന്‍ ഫാസില്‍ മുസ്തഫയുടെ ഇടപെടലാണ് മൂന്നു പേര്‍ക്കു നാട്ടില്‍ പോകാന്‍ സഹായകമായത്.തൃശൂര്‍ സ്വദേശികളായ ഉണ്ണിക്കൃഷ്ണന്‍, ദേവദാസ് എന്നിവര്‍ ജയിലിലാണ്. തൃശൂര്‍ സ്വദേശികളായ പ്രഭാകരന്‍, രാജേഷ്,സനീഷ്, സത്യന്‍, ആലപ്പുഴ സ്വദേശി ഉദയകുമാര്‍ എന്നിവര്‍ നാട്ടില്‍ പോകാന്‍ ശ്രമം തുടരുന്നു.2014 മേയ് ഏഴിനാണ് യുവാക്കള്‍ യു.എ.ഇയിലെത്തിയത്. . ചാലക്കുടി സ്വദേശി വ്യാജമായി ആരംഭിച്ച കമ്പനിയിലേക്ക് 20,000 രൂപ വീതം വാങ്ങി വിസയും വിമാനടിക്കറ്റും നല്‍കി ഇവരെ കൊണ്ടുവരികയായിരുന്നു. താമസസൗകര്യവും പ്രതിമാസം 3000 ദിര്‍ഹം ശമ്പളവും നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും താമസസൗകര്യവും ഭക്ഷണവും നല്‍കിയതിനു ശേഷം ശമ്പളം വളരെകുറച്ചേ നല്‍കിയിരുന്നുള്ളൂ. ബാക്കി തുക ആവശ്യപെട്ട ഇവരോട് പുതിയ കമ്പനി ആയതിനാലാണ് ഇങ്ങനെ എന്നും ഉടനെ എല്ലാം ശരിയാകും എന്നും അറിയിച്ചതിനുശേഷം വിസയുടെ ആവശ്യത്തിനാണെന്ന് പറഞ്ഞു കുറെ രേഖകള്‍ ഒപ്പിട്ടു വാങ്ങി.മൂന്നു മാസം മുന്‍പ് നാട്ടിലേക്കു യു.എ.ഇയിലെ ബാങ്കുകളില്‍നിന്ന് ഫോണ്‍ വിളിയെത്തിയപ്പോഴാണ് തങ്ങളുടെ പേരില്‍ കമ്പനിയുടമകള്‍ വന്‍ സംഖ്യ വായ്പയെടുത്തിട്ടുള്ള കാര്യം പലരും അറിയുന്നത്.
Post Your Comments