കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പ് കലാശപോരാട്ടത്തില്‍ ഇംഗ്ളണ്ടിനെ നാലു വിക്കറ്റിന് കീഴടക്കി വിന്‍ഡീസിന് കിരീടം . ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ അവസാന ഓവറിലെ ആദ്യ നാലു പന്തും സിക്സര്‍ പറത്തിയ കാര്‍ലോസ് ബ്രാത്ത്വെയ്റ്റാണ് വെസ്റ് ഇന്‍ഡീസിനെ കിരീടമണിയിച്ചത്. അപരാജിത അര്‍ധ സെഞ്ചുറിയുമായി ഒറ്റരത്ത് പൊരുതി നിന്ന മര്‍ലോണ്‍ സാമുവേല്‍സിനെ(85) സാക്ഷിയാക്കിയാണ് ബ്രാത്ത്വെയ്റ്റ് സിക്സറുകള്‍ പറത്തിയത്. സ്കോര്‍: ഇംഗ്ളണ്ട് 20 ഓവറില്‍ ഒമ്പതിന് 155. വെസ്റ് ഇന്‍ഡീസ് 19.4 ഓവറില്‍ ആറിന് 161.
Post Your Comments