കൊച്ചി : കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയുമായി ന്യൂഡെല്‍ഹിയിലേയ്ക്ക് പോയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരിച്ചത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി കോണ്‍ഗ്രസ് എ നേതാക്കളുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്ഥാനാര്‍ത്ഥി പട്ടിക വന്നതിനു ശേഷം മാത്രം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂഡെല്‍ഹിയില്‍ കേന്ദ്രനേതാക്കളെ കാണുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു
Post Your Comments