കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും വിമര്‍ശനങ്ങള്‍ കൊണ്ട് മൂടി. രണ്ടുപേരും ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്നായിരുന്നു രാഹുലിന്‍റെ പ്രധാന ആരോപണം.
അരുണാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഗവണ്മെന്‍റുകളെ മോദി സര്‍ക്കാര്‍ അട്ടിമറിച്ചു എന്നും രാഹുല്‍ ആരോപണമുന്നയിച്ചു.
മമതയ്ക്കും നരേന്ദ്രമോദിയ്ക്കും “സ്വേച്ഛാധിപതികള്‍” എന്ന പ്രത്യേക വിശേഷണം ചാര്‍ത്തിക്കൊടുക്കാനും രാഹുല്‍ മറന്നില്ല.
കോണ്‍ഗ്രസ്-ഇടതുപക്ഷ പ്രവര്‍ത്തകരെ സംയുക്തമായി അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. ബംഗാളില്‍ ബിജെപി-തൃണമൂല്‍ രഹസ്യധാരണയുണ്ടെന്നും രാഹുല്‍ ആരോപിച്ചു.
നേരത്തേ കൊല്‍ക്കത്തയില്‍ ഫ്ലൈ-ഓവര്‍ ദുരന്തം നടന്ന സ്ഥലവും രാഹുല്‍ സന്ദര്‍ശിച്ചു.
Post Your Comments