റിയാദ്: തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടാന്‍ ഇന്ത്യയും സൗദിയും ധാരണയായി. സൗദി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കാനുള്ള നിരവധി കരാറുകളിലും ഒപ്പുവെച്ചു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. തീവ്രവാദത്തെ ഏതെങ്കിലും പ്രത്യേക മതം, വംശം, സംസ്‌ക്കാരം എന്നിവയുമായി ബന്ധപ്പെടുത്താനുള്ള ശ്രമങ്ങള്‍ തടയണമെന്നും സംയുക്ത പ്രസ്താവനയില്‍ ഇരുവരും പറഞ്ഞു.
തൊഴില്‍ സഹകരണ കരാര്‍, വ്യാപാര മേഖലകള്‍ തമ്മിലുള്ള സാങ്കേതിക സഹകരണം, കരകൗശല മേഖലയില്‍ സഹകരണം, ഇന്റലിജന്‍സ് വിവരങ്ങളുടെ കൈമാറ്റം എന്നീ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മില്‍ കരാറുകള്‍ ഒപ്പുവെച്ചു.
ചെറിയ കുറ്റങ്ങള്‍ക്ക് സൗദിയില്‍ ശിക്ഷയനുഭവിക്കുന്ന ഇന്ത്യാക്കാരെ മോചിപ്പിക്കണമെന്ന് രാജാവിനോട് അഭ്യര്‍ഥിച്ചതായും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടാമെന്ന് രാജാവ് സമ്മതിച്ചതായും ചര്‍ച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.
Post Your Comments