ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും കിട്ടി പണി. അതും സ്വന്തം ടീമില്‍ നിന്ന്. സുക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. ഒരു ചിത്രവും സുക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ:
കോണ്‍ഫറന്‍സ് റൂമിനെ എന്റെ ടീം ”അക്വേറിയം” എന്നാണ് എപ്പോഴും കളിയാക്കി വിളിക്കുന്നത്. കാരണം അതിന്റെ ഭിത്തി ഗ്ലാസ് കൊണ്ടു നിര്‍മ്മിച്ചതാണ്. അതിനാല്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് പുറത്തുനില്‍ക്കുന്നവര്‍ക്ക് കാണാന്‍ കഴിയും. വിശാലമായ കാഴ്ചപ്പാടുള്ള ഞങ്ങളുടെ സംസ്‌കാരത്തെയാണ് അത് കാണിക്കുന്നത്.
ഏപ്രില്‍ ഫൂള്‍ ദിനത്തില്‍, അവര്‍ കോണ്‍ഫറന്‍സ് മുറിയുടെ ഭിത്തി മുഴുവന്‍ അക്വേറിയം ഗിഫ്റ്റ് റാപ്പിംഗ് പേപ്പര്‍ കൊണ്ട് പൊതിഞ്ഞുകെട്ടി. ഞാന്‍ കരുതിയത് വാതില്‍ തുറന്നാല്‍ വെള്ളവും മത്സ്യവും പുറത്തുചാടുമെന്നാണ്.
കുറെ വര്‍ഷങ്ങളായി പന്തുകളും ബലൂണുകളും കൊണ്ട് റൂം നിറയ്ക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇതുവരെ കിട്ടിയതില്‍ ഏറ്റവും വലിയ സമ്മാനം കോണ്‍ഫറന്‍സ് റൂം പൊതിഞ്ഞ ആ പൊതി അഴിച്ചുമാറ്റുകയെന്ന ശ്രമകരമായ പണിയായിരുന്നു.
സുഹൃത്തുക്കളെ നന്ദി, എല്ലാവര്‍ക്കും ഏപ്രിള്‍ ഫൂള്‍ ദിന ആശംസകള്‍!
Post Your Comments