മഹാരാഷ്ട്രയില്‍ ശനി ഷിഗ്നാപ്പൂരിലെ ശനി ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ വനിതാ സംഘടന ഭൂമാതാ ബ്രിഗേഡ് നടത്തിയ ശ്രമത്തിനിടെ പ്രദേശത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറുന്നു. ഇന്നലെ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച അനുകൂല വിധിയുടെ പശ്ചാത്തലത്തിലായിരുന്നു തൃപ്തിയും കൂട്ടരും ശ്രീകോവില്‍ പ്രവേശനത്തിനുള്ള ശ്രമങ്ങള്‍ നടത്തിയത്.
പക്ഷേ, തൃപ്തിയേയും കൂട്ടരെയും ഷിഗ്നാപ്പൂരിലെ ഗ്രാമവാസികള്‍ തന്നെ ക്ഷേത്രാങ്കണത്തില്‍ തടയുകയായിരുന്നു. ജില്ലാ ഭരണകൂടം തന്നെ നേരത്തേ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ആരു ശ്രമിച്ചാലും
തടയാനുള്ള സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. ഗ്രാമവാസികളാല്‍ തടയപ്പെട്ട തൃപ്തിയും കൂട്ടരും തങ്ങള്‍ കോടതിവിധി അനുസരിച്ച് ശ്രീകോവിലില്‍ പ്രേവേശിച്ചതിനു ശേഷമേ മടങ്ങൂ എന്ന നിലപാടില്‍ ക്ഷേത്രാങ്കണത്തില്‍ തന്നെ തമ്പടിച്ചിരിക്കുകയാണ്.
കോടതിവിധി നടപ്പാക്കാന്‍ മഹാരാഷ്ട്രാ ഗവണ്മെന്റ് ഇടപെട്ട് തങ്ങളെ സഹായിക്കണം എന്ന നിലപാടിലാണ് അവര്‍.
Post Your Comments