ബീജിംഗ് : ചൈനയില്‍ ആരംഭിച്ച യോഗാ കോളേജ് വന്‍ വിജയം. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് യോഗ സ്വായത്തമാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇവിടേയ്‌ക്കെത്തുന്നത്. കഴിഞ്ഞ നവംബറിലാണ് ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ കുന്‍മിങ്ങില്‍ ഇന്ത്യയുടെ സഹകരണത്തോടെ യോഗാ കോളേജിന് തുടക്കമിട്ടത്. യുന്നാന്‍ മിന്‍സു സര്‍വകലാശാലയ്ക്ക് കീഴിലാണ് കോളേജ് പ്രവര്‍ത്തിക്കുന്നത്.
അടുത്തിടെ കോളേജ് സംഘടിപ്പിച്ച സൗജന്യ യോഗാ കഌസില്‍ മൂവായിരത്തോളം പേരാണ് പങ്കെടുത്തതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ലു ഫങ് പറഞ്ഞു. രാജ്യത്തെ നിരവധി കമ്പനികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗ പരിശീലിക്കാന്‍ ഈ കോളേജിലാണ് എത്തുന്നത്. ഇതില്‍ ഇന്ത്യന്‍ അധ്യാപകരോടാണ് ഇവിടുത്തുകാര്‍ക്ക് പ്രിയമെന്നും ലു ഫങ് പറഞ്ഞു.
യോഗയ്ക്കു പുറമെ തത്വശാസ്ത്രം, കല,സംസ്‌കാരം, എന്നിവയും ഇവിടെ പഠന വിഷയങ്ങളാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ത്യയില്‍ തുടര്‍ പഠനം നടത്തുന്നതിനുള്ള സൗകര്യവും ഉണ്ട്.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനത്തിനിടയില്‍ കോളേജുമായി ബന്ധപ്പെട്ട് കരാറുകള്‍ ഒപ്പുവെച്ചിരുന്നു.
Post Your Comments