റിയാദ്: സൗദി അറേബ്യയില്‍ ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതിന് കര്‍ശന നടപടികളുമായി തൊഴില്‍ മന്ത്രാലയം. വാണിജ്യ വ്യവസായ മന്ത്രാലയവുമായും മറ്റ് വകുപ്പുകളുമായും സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം വിവിധ മേഖലകളില്‍ സമ്പൂര്‍ണ സൗദിവത്ക്കരണം നടപ്പാക്കുന്നത്.
രാജ്യത്ത് വിദേശികള്‍ സ്വന്തമായി പത്ത് ലക്ഷത്തോളം ചെറുകിട ബിനാമി സ്ഥാപനങ്ങള്‍ നടത്തുന്നതായി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. സൗദി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതോടൊപ്പം ബിനാമി ബിസിനസ് പ്രവണത അവസാനിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് മൊബൈല്‍ ഫോണ്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശീവത്ക്കരണം നടപ്പാക്കുന്നതെന്നും ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
തൊഴില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പ്രൊഫഷനും, സ്‌പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവരെയും നാടുകടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments