India

പഞ്ചാബില്‍ ആം ആദ്മി അധികാരത്തില്‍ എത്തുമെന്ന് സര്‍വേ

ചണ്ഡിഗഢ്: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്ന് ഹഫ്‌പോസ്റ്റ്-സീവോട്ടര്‍ സര്‍വേ. 17 അംഗ നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടി 94 മുതല്‍ 100 സീറ്റ് വരെ നേടുമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസ് എട്ട് മുതല്‍ പതിനാല് സീറ്റുകള്‍ വരെ നേടി രണ്ടാം സ്ഥാനത്തെത്തുമെന്നും ആറ് മുതല്‍ പന്ത്രണ്ട് വരെ സീറ്റുമായി ശിരോമണി അകാലിദള്‍-ബി.ജെ.പി കൂട്ടുകെട്ട് മൂന്നാം സ്ഥാനത്തും എത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു.

2015ല്‍ നടത്തിയ സര്‍വേയില്‍ എ.എ.പിക്ക് 83 മുതല്‍ 89 സീറ്റ് വരെയാണ് പ്രവചിച്ചിരുന്നത്. 2012ല്‍ നടന്ന പഞ്ചാബ് നിമയസഭാ തെരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിന് 56 സീറ്റും കോണ്‍ഗ്രസിന് 46 സീറ്റുമാണ് ലഭിച്ചത്. ബി.ജെ.പിക്ക് പന്ത്രണ്ട് സീറ്റും ലഭിച്ചിരുന്നു.

shortlink

Post Your Comments


Back to top button