റിയാദ്: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച സൗദി അറേബ്യയിലെത്തും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ക്ഷണമനുസരിച്ചാണു സന്ദര്‍ശനം. രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മോദി വിവിധ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളില്‍ ഒപ്പുവയ്ക്കും. റിയാദിലെ പ്രമുഖ ആകര്‍ഷണമായ മസ്മാക്കോട്ട, എല്‍ ആന്‍ഡ് ടി തൊഴിലാളികേന്ദ്രം, ടിസിഎസിന്റെ സൌദിയിലെ വനിതാ കേന്ദ്രം എന്നിവയും മോദി സന്ദര്‍ശിക്കും.
ആറുവർഷത്തെ ഇടവേളയ്ക്കുശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി സൗദി സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയായതിന് ശേഷം നരേന്ദ്ര മോദി സന്ദർശിക്കുന്ന രണ്ടാമത്തെ ഗൾഫ് രാഷ്ട്രമാണ് സൗദി. നേരത്തെ യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. പ്രവാസി സമൂഹത്തിന്‍റെ പ്രതിനിധികളായി ക്ഷണിക്കപ്പെട്ട 400 ഇന്ത്യക്കാരെ നാളെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കൂടാതെ സൗദിയിലെ പ്രമുഖ വ്യവസായികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
Post Your Comments