India

പത്താന്‍കോട്ട് അന്വേഷണം-എന്‍ ഐ എ പാകിസ്ഥാനിലേക്ക്

ന്യൂഡല്‍ഹി: പത്താന്‍കാട്ട് ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനിലെത്തി തെളിവെടുപ്പ് നടത്തണമെന്ന എന്‍ഐഎയുടെ ആവശ്യം പാക്കിസ്ഥാന്‍ സ്വാഗതം ചെയ്തു. 16 സാക്ഷികളെ പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാന്‍ പാക്ക് സംഘത്തിന് ഇന്ത്യ അനുമതി നല്‍കി. ഇന്ത്യ പാക്കിസ്ഥാന്‍ സംഘത്തോട് ആവശ്യപ്പെട്ടത് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്ന് ഇന്ത്യ പറയുന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിനെയും കൂട്ടാളികളെയും പാക്കിസ്ഥാനിലെത്തി ചോദ്യം ചെയ്യാന്‍ സാഹചര്യം ഒരുക്കണമെന്നാണ്. ഇന്ത്യ പാക്കിസ്ഥാനോട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് തീവ്രവാദികളുടെ ബന്ധുക്കളുടെ വിവരങ്ങളും രണ്ട് ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരുടെ വിശദാംശങ്ങളുംതേടിയിരുന്നു.

പാക്കിസ്ഥാന്‍ സംഘത്തിന് ചോദ്യം ചെയ്യാന്‍ ഗുരുദാസ്പൂര്‍ എസ്പി സല്‍വിന്ദര്‍ സിങ്ങ് അടക്കം പതിനാറ് സാക്ഷികളെ ഇന്ത്യ നല്‍കി. ആ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ സ്വാഗതം ചെയ്തത്. പാക്കിസ്ഥാനിലേക്ക് പോകുന്ന തീയതി സംബന്ധിച്ച് തീരുമാനമായില്ലെന്ന് എന്‍ഐഎ തലവന്‍ ശരദ്കുമാര്‍ വ്യക്തമാക്കി. എന്‍ഐഎ അന്വേഷണത്തോട് പാക്കിസ്ഥാന്‍ സഹകരിക്കുമെന്ന് ഉറപ്പാണെങ്കിലും മൗലാനാ മസൂദ് അസറിനെ ചോദ്യം ചെയ്യുന്നതടക്കം ഇന്ത്യയുടെ പ്രധാന ആവശ്യങ്ങളില്‍ മറുപടി അറിയിച്ചിട്ടില്ല. ഇന്ത്യയെ ജെയ്‌ഷെ മുഹമ്മദിന്റെ ഇടപെടലുണ്ടായി എന്ന് സംശയിക്കുന്ന പ്രദേശങ്ങളിലെത്തി തെളിവെടുപ്പ് നടത്താന്‍ പാക്കിസ്ഥാന്‍ അനുവദിച്ചേക്കും. ഗുരുദാസ്പൂര്‍ എസ്പി സല്‍വിന്ദര്‍സിംഗിനെ അനുമതി ലഭിച്ച സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ സംഘം ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button