കോടീശ്വരന്മാര്‍ക്ക് ഇന്ത്യയെ വേണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.ഇന്ത്യയില്‍ നിന്ന് അന്യരാജ്യങ്ങളിലേയ്ക്ക് പോകുന്ന കോടീശ്വരന്‍മാരുടെ എണ്ണം കൂടി വരുന്നെന്നാണ് ന്യൂ വേള്‍ഡ് വെല്‍ത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് പറയുന്നത്.ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷം മാത്രം കുടിയേറിയത് 4000 കോടീശ്വരന്‍മാര്‍.
ഇത്തരത്തില്‍ തദ്ദേശീയരായ കോടീശ്വരന്മാര്‍ വിദേശത്തേക്ക് ഒഴുകിയതില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡിട്ടിരിക്കുന്നത് ഫ്രാന്‍സാണ്. അതായത് ഇവിടെ നിന്നും 10,000 പേരാണ് ഇത്തരത്തില്‍ വിദേശ പൗരന്മാരായിരിക്കുന്നത്. 9000 പേരുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. 6000 പേരുമായി ഇറ്റലിക്കാണ് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനം.മതപരമായ പ്രശ്‌നങ്ങള്‍ ഫ്രാന്‍സില്‍ അടുത്ത കാലത്തായി രൂക്ഷമായതിനെ തുടര്‍ന്നാണ് ബില്യണയര്‍മാര്‍ കൂടുതലായി വിദേശ പൗരത്വം സ്വീകരിച്ച് നാട് വിട്ടിരിക്കുന്നതെന്നും പ്രസ്തുത റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
എന്നാല്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ഇത്തരത്തില്‍ മില്യണയര്‍മാര്‍പുറത്തേക്കൊഴുകുന്നതില്‍ ആശങ്കപ്പെടാനില്ലെന്നും പ്രസ്തുത രാജ്യങ്ങള്‍ ഇതിന് അനുസൃതമായി കൂടുതല്‍ മില്യണയര്‍മാരെ സൃഷ്ടിക്കുന്നുണ്ടെന്നും പ്രസ്തുത റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വിദേശത്ത് നിന്നുള്ള മില്യണയര്‍മാര്‍ കുടിയേറുന്നതിന്റെ കാര്യത്തില്‍ ഓസ്‌ട്രേലിയയാണ് മുന്‍പന്തിയിലുള്ളത്. 8000 പേരാണ് ഇവിടേക്ക് കഴിിഞ്ഞ വര്‍ഷം ഇത്തരത്തില്‍ എത്തിയിരിക്കുന്തന്. 7000 പേരുമായി യുഎസ് ആണ് ഇക്കാര്യത്തില്‍ രണ്ടാംസ്ഥാനത്തുള്ളത്. മില്യണയര്‍മാരുടെ കുടിയേറ്റത്തില്‍ കാനഡ മൂന്നാം സ്ഥാനത്താണ് വിദേശത്ത് നിന്നുമുള്ള 5000 പണക്കാരാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തെത്തിയിരിക്കുന്നത്.
Post Your Comments