Health & Fitness

കൂടുതല്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ക്കുള്ള വില ഇന്നുമുതല്‍ കുറയുന്നു, നേരത്തേ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 530 മരുന്നുകള്‍ക്ക് പുറമേ

നേരത്തേ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 530 മരുന്നുകള്‍ക്ക് പുറമേ ജീവിതശൈലീ രോഗങ്ങളായ രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയുടേയും ഹൃദ്രോഗമരുന്നിന്‍റേയും ഉള്‍പ്പെടെ 103 മരുന്നുകള്‍ക്ക് കൂടി വെള്ളിയാഴ്ച മുതല്‍ വില കുറയും. ദേശീയ ഔഷധവില നിര്‍ണ്ണയ സമിതിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ഏറെ ജനോപകാരപ്രദമായ ഒരുത്തരവാണിത് എന്നതാണ് സുപ്രധാനമായ വസ്തുത.

രണ്ടാഴ്ച മുമ്പ് ഇറക്കിയ ഉത്തരവ് പ്രകാരം ഏപ്രില്‍ ആരംഭം മുതല്‍ 530 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചിരുന്നു. ഈ 530-ന് പുറമേ 103 മരുന്നുകളുടെ വില കൂടി കുറയുന്നത് കൂടുതല്‍ ആശ്വാസകരമാകും. കഴിഞ്ഞ വര്‍ഷത്തെ വിറ്റുവരവിന്‍റെ അടിസ്ഥാനത്തിലാണ് വില കുറച്ചത്. കൂടുതല്‍ ആവശ്യക്കാരുള്ള മരുന്നുകളുടെ വില കുറയ്ക്കാനാണ് അതോറിറ്റിയുടെ ശ്രമം.

പാരാസെറ്റമോള്‍ 650 എം.ജി ഗുളിക, പ്രമേഹ മരുന്നായ മെറ്റ്ഫോര്‍മിന്‍ സി.ആര്‍ ഗുളിക, ഗ്ലിമിപ്രൈഡ് 1 എം.ജി, രക്തസമ്മര്‍ദ്ദ ഗുളികകളായ അംലോഡിപ്പിന്‍, ടെല്‍മിസാര്‍ട്ടന്‍, കൊളസ്ട്രോള്‍ ഗുളികയായ അറ്റോര്‍വസ്റ്റാറ്റിന്‍ 10, 20, 40 എം.ജികള്‍, ഗ്യാസ്സംബന്ധ രോഗങ്ങള്‍ക്കുള്ള റാനിറ്റിഡിന്‍ 150 എം.ജി, അണുബാധയ്ക്കെതിരെയുള്ള സെഫിക്സൈം, ലിവെടിറാസെറ്റം (അഞ്ചിനങ്ങള്‍) എന്നിവയ്ക്ക് വില കുറയും.

shortlink

Post Your Comments


Back to top button