അസഹിഷ്ണുതയെ ജാഗ്രതയോടെ കരുതണമെന്നും ഒറ്റക്കെട്ടായി നേരിടണമെന്നും കാന്തപുരം മുസലിയാര്‍.വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതാമാനോഭാവത്തെ ഭയപ്പെടേണ്ടതുണ്ടെന്നും വിവേകത്തോടെ പ്രവര്‍ത്തിയ്ക്കണമെന്നും മുസലിയാര്‍ പറഞ്ഞു.
മുസ്ലീം ജമാ അത്ത് ഭാരവാഹികള്‍ക്ക് നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.ജനക്ഷേമകരമായ പദ്ധതികളുമായി സര്‍ക്കാര്‍ വരുമ്പോള്‍ ഉദ്യോഗസ്ഥര്‍ അതിനു വിലങ്ങു തടിയാകരുതെന്നും മുസലിയാര്‍ പറഞ്ഞു.കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റുനാടുകളില്‍ പോയി പഠിയ്ക്കാം,ഇവിടെ വരുമ്പോഴാണ് വിവേചനമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.അന്യനാടുകളില്‍ നിന്ന് കുട്ടികള്‍ കേരളത്തില്‍ പഠിയ്ക്കാനെത്തുന്നതിനെ മനുഷ്യക്കടത്തായി ചിത്രീകരിയ്ക്കുന്നതിനെ പരാമര്‍ശിച്ച് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
Post Your Comments