India

ജെഎന്‍യുവില്‍ കുട്ടികളെ വിടാന്‍ രക്ഷിതാക്കള്‍ക്ക്‌ മടി: അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ കുറവ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയില്‍ പ്രവേശനം നേടാനുള്ള അപേക്ഷകളില്‍ കുറവുണ്ടായതായി അഡ്മിഷന്‍സ് ഡയറക്ടര്‍ ഭുപീന്ദര്‍ സുട്‌സി പറഞ്ഞു. ഇത്തവണ മൂവായിരത്തോളം അപേക്ഷകള്‍ കുറഞ്ഞു. രാജ്യത്തെ പ്രശസ്തമായ കലാലയത്തിലേക്കുള്ള അപേക്ഷകളുടെ എണ്ണം മുന്‍വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചിരുന്നു.രാജ്യദ്രോഹ ആരോപണങ്ങളുടെ പേരില്‍ ദേശീയ തലത്തിലുണ്ടായ ചര്‍ച്ചയാണ് ഇത്തവണ അപേക്ഷകരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണം.

മാര്‍ച്ച് 21 ആയിരുന്നു ജെഎന്‍യു പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.കഴിഞ്ഞ വര്‍ഷം ഏഴായിരം അപേക്ഷകള്‍ കൂടുതല്‍ ലഭിച്ച സ്ഥാനത്താണ് ഈ വര്‍ഷം മൂവായിരം അപേക്ഷകളുടെ കുറവ് വന്നത്. ജെഎന്‍യുവില്‍; വിവിധ മേഖലകളില്‍ ആകെ 2700 സീറ്റുകളാണ് ഉള്ളത്.അഫ്‌സല്‍ ഗുരു അനുസ്മരണവും അതിന് പിന്നാലെ നടന്ന അനിഷ്ട സംഭവങ്ങളുമാണ് ജെഎന്‍യുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായിരുന്നു. പിന്നീട് ഗുരുതരമായ പല ആരോപണങ്ങളും ജെ എന്‍ യുവിനെതിരെ ഉണ്ടായിരുന്നു.

shortlink

Post Your Comments


Back to top button