ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഹോപ്സ് എന്നാ ബാലനെ ഇപ്പോൾ കണ്ടാൽ നമ്മൾ ഞെട്ടും. മന്ത്രവാദിയെന്നാരോപിച്ച് അച്ഛനമ്മമാർ തെരുവിൽ മരിക്കാൻ വിട്ട നൈജീരിയൻ ബാലനാണ് ഹോപ്പ്സ്.പക്ഷെ തെരുവിൽ പട്ടിണികിടന്ന് പുഴുവരിച്ച് കിടന്ന അവനെ മരണം അത്രവേഗം പിടികൂടിയില്ല. സാമൂഹികപ്രവർത്തകയായ അൻജ നോവല എന്നാ യുവതി ആ ബാലന് കുപ്പിയിൽ വെള്ളം കൊടുക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിലൂടെ ലോകത്തെ കരയിച്ചു.തെരുവിൽ നിന്നും അവർ അവനെ ദത്തെടുത്തു. അടുത്തുള്ള ആശുപത്രിയിൽ ചികിത്സിച്ചു.
ശരീരത്തിൽ കടന്നുകൂടിയ കൃമികളെ നീക്കം ചെയ്ത്, ഹോപ്പ്സിൽ പുതുരക്തം നിറച്ചു. രണ്ടുമാസത്തിനുള്ളിൽ അത്ഭുതാവഹമായ പുരോഗതിയാണ് ഹോപ്സിന് ഉണ്ടായത്.അസുഖം മാറി ഭക്ഷണം കഴിച്ച് തുടങ്ങിയതോടെ ഹോപ്പ്സ് പൂർണ്ണആരോഗ്യവാനായി.ഇപ്പോൾ തെരുവില കണ്ട ആ മെലിഞ്ഞുണ്ടാങ്ങിയ ബാലാൻ അല്ല ഹോപ്സ്.ആഫ്രിക്കൻ ചിൽഡ്രൺസ് എയ്ഡ് എജ്യുക്കേഷൻ ആൻഡ് ഡവലപ്പ്മെന്റ് ഫൗണ്ടേഷനിൽ 35 സഹോദരങ്ങളോടൊപ്പമാണ് ഹോപ്പ്സിന്റെ താമസം.
ഹോപ്സിന് വെള്ളം കൊടുക്കുന്ന ചിത്രവുമായി അന്ജയുടെ അന്നത്തെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ,”കഴിഞ്ഞ മൂന്നുവർഷമായി ഇത്തരം ഒരുപാട് കാഴ്ചകളായി ഞാൻ കാണുന്നു നൈജീരിയയിൽ. ആയിരക്കണക്കിന് കുട്ടികളെയാണ്.പിശാചിന്റെ ജന്മമാണെന്നാരോപിച്ച് നിഷ്കരുണം തെരുവിലേക്ക് തള്ളിവിടുന്നത്. കുട്ടികളെ അതിദാരുണമായി മർദിക്കുന്ന കാഴ്ചകൾ, മരിച്ചുകിടക്കുന്ന കുട്ടികൾ, പേടിച്ചരണ്ട കുരുന്നുകൾ.ഈ ചിത്രങ്ങൾ പറയും എന്തുകൊണ്ടാണ് ഞാനിന്നും ഈ പോരാട്ടം തുടരുന്നതെന്ന്. എന്തുകൊണ്ടാണ് ഞാനെന്റെ സ്വന്തമായിട്ടുള്ളതെല്ലാം വിറ്റതെന്ന്, എന്തുകൊണ്ടാണ് ഞാൻ, ഭൂമിയിലെ അധികമാരും വരാനിഷ്ടമില്ലാത്ത ഒരിടത്തേക്ക് വരാൻ തീരുമാനിച്ചതെന്ന്…’
അന്ന് ഈ പോസ്റ്റ് ലോകം തന്നെ ഏറ്റുവാങ്ങി.10 ലക്ഷം ഡോളറാണ് ഏതാനും ദിവസങ്ങൾക്കകം അൻജയുടെ ഫൗണ്ടേഷനു ലഭിച്ചത്.കുട്ടികൾക്കു വേണ്ടി ഒരു ക്ലിനിക്കും നിർമാണം ആരംഭിച്ചു കഴിഞ്ഞു. ഇനിയും ഒട്ടേറെ കുട്ടികളെ രക്ഷിച്ചെടുക്കാനുള്ള ആത്മവിശ്വാസം കൂടിയാണ് ഈ പണത്തിലൂടെ ലോകം അൻജയ്ക്കു നൽകിയത്.
Post Your Comments